Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resigns

ഒരു തൃണമൂൽ എംപികൂടി രാജിവച്ചു

ന്യൂ​ഡ​ൽ​ഹി: മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി​യാ​യി ബം​ഗാ​ളി സി​നി​മ​യി​ലെ പ്ര​മു​ഖ ന​ടി കോ​യ​ൽ മ​ല്ലി​ക് രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന് രാ​ജി​വ​ച്ചു. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി.​ രാ​ധാ​കൃ​ഷ്ണ​ന് കോ​യ​ൽ രാ​ജി​ക്ക​ത്ത് കൈ​മാ​റി. നാ​ലു മാ​സ​ത്തി​നു മു​മ്പ് മാ​ത്ര​മാ​ണ് കോ​യ​ൽ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്.

ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു​ശേ​ഷം രാ​ജി​വ​യ്ക്കു​ന്ന നാ​ലാ​മ​ത്തെ തൃ​ണ​മൂ​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​ണ് കോ​യ​ൽ. തൃ​ണ​മൂ​ലി​ന്‍റെ രാ​ജ്യ​സ​ഭാ അം​ഗ​സം​ഖ്യ ഒ​ൻ​പ​താ​യി കു​റ​ഞ്ഞു.

Business

എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാജിവച്ചു

ന്യൂ​ഡ​ല്‍ഹി: എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ പാ​ര്‍ട്ട് ടൈം ​ചെ​യ​ര്‍മാ​ന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാ​ജി​വ​ച്ചു. കു​റ​ച്ചു വ​ര്‍ഷ​ങ്ങ​ളാ​യി ബാ​ങ്കി​ന്‍റെ ന​യ​ങ്ങ​ളോ​ട് ത​നി​ക്കു യോ​ജി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​താ​​നു ച​ക്ര​വ​ര്‍ത്തി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

അ​ത​നു​വി​ന്‍റെ രാ​ജി​ക്കു പി​ന്നാ​ലെ എ​ച്ച്​ഡി​എ​ഫ്‌​സി ബാ​ങ്ക് ഓ​ഹ​രി​ക​ളി​ല്‍ എ​ട്ടു​ ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വു രേ​ഖ​പ്പെ​ടു​ത്തി. കെ​കി മി​സ്ത്രി​യെ ആ​ര്‍ബി​ഐ ഇ​ട​ക്കാ​ല ചെ​യ​ര്‍മാ​നാ​യി നി​യ​മി​ച്ചു. മു​മ്പ് എ​ച്ച്ഡി​എ​ഫ്സി ലി​മി​റ്റ​ഡി​ന്‍റെ വൈ​സ് ചെ​യ​ര്‍മാ​നാ​യി​രു​ന്ന കെ​കി മി​സ്ത്രി​യെ മൂ​ന്നു മാ​സ​ത്തേ​ക്ക് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ഇ​ട​ക്കാ​ല പാ​ര്‍ട്ട് ടൈം ​ചെ​യ​ര്‍മാ​നാ​യി നി​യ​മി​ക്കാ​ന്‍ റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അം​ഗീ​കാ​രം ന​ല്‍കു​ക​യാ​യി​രു​ന്നു.

ച​ക്ര​വ​ർ​ത്തി​യു​ടെ രാ​ജി​ പ്രഖ്യാപനത്തിനു പി​ന്നാ​ലെ ഇ​ന്ന​ലെ വ്യാ​പാ​രം ആ​രം​ഭി​ച്ച​പ്പോ​ൾ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ഓ​ഹ​രി വി​ല ഏ​ക​ദേ​ശം ഒ​ന്പ​ത് ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ബാ​ങ്ക് നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​യി​രു​ന്നു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ നി​ക്ഷേ​പ​ക​രു​ടെ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ​ന്പ​ത്താ​ണ് ന​ഷ്ട​മാ​യ​ത്.

അ​ഞ്ചു​ വ​ര്‍ഷം മു​മ്പാ​ണ് അ​ത​നു ച​ക്ര​വ​ര്‍ത്തി എ​ച്ച്ഡി​എ​ഫ്‌​സി​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ല്‍ അം​ഗ​മാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി ചി​ല കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല​ല്ല മു​ന്നോ​ട്ടുപോ​കു​ന്ന​ത് എ​ന്നു വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്താ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​ത​നു ച​ക്ര​വ​ര്‍ത്തി ചെ​യ​ര്‍മാ​നാ​യി​രു​ന്ന കാ​ല​ത്താ​ണ് ബാ​ങ്ക് എ​ച്ച്ഡി​എ​ഫ്‌​സി ലി​മി​റ്റ​ഡു​മാ​യി ല​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​ണ് ബാ​ങ്ക് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്വ​കാ​ര്യ ബാ​ങ്ക് ആ​യ​തും.

ച​ക്ര​വ​ര്‍ത്തി ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ബാ​ങ്കി​നു ന​ല്‍കി​യ സം​ഭാ​വ​ന​ക​ളെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അ​ഭി​ന​ന്ദി​ച്ചു. ഭാ​വി ജീ​വി​ത​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി ശ്ര​മ​ങ്ങ​ളി​ല്‍ എ​ല്ലാ വി​ജ​യ​ങ്ങ​ളും ആ​ശം​സി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​താ​നു ച​ക്ര​വ​ര്‍ത്തി​യു​ടെ രാ​ജി​യി​ല്‍ ബാ​ങ്ക് പ്ര​തി​ക​രി​ച്ചു.

ബാ​ങ്കി​ന്‍റെ ഉ​യ​ര്‍ന്ന ത​ല​പ്പ​ത്തു​ണ്ടാ​യ ഈ ​മാ​റ്റം സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​യോ​ക്താ​ക്ക​ളെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല. നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ക്കോ നി​ക്ഷേ​പ​ങ്ങ​ള്‍ക്കോ നി​ല​വി​ല്‍ യാ​തൊ​രു ഭീ​ഷ​ണി​യു​മി​ല്ല. ചു​രു​ക്ക​ത്തി​ല്‍, ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​രീ​തി​ക​ളി​ലു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​തു ബാ​ങ്കി​ന്‍റെ വി​ശ്വാ​സ്യ​ത​യെ നി​ക്ഷേ​പ​ക​ര്‍ക്കി​ട​യി​ല്‍ ചെ​റു​താ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മാ​നേ​ജ്മെ​ന്‍റ് ത​ല​ത്തി​ലെ മാ​റ്റം ബാ​ങ്കി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ബാ​ങ്ക് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ച​ക്ര​വ​ര്‍ത്തി​യു​ടെ രാ​ജി​യെ തു​ട​ര്‍ന്ന് എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ യു​എ​സ്-​ലി​സ്റ്റ് ചെ​യ്ത ഓ​ഹ​രി​ക​ള്‍ എ​ട്ടു ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞു. ഇ​ന്ത്യ​ന്‍ വി​പ​ണി​ക​ളി​ല്‍, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് ഓ​ഹ​രി​ക​ള്‍ നി​ല​വി​ല്‍ 5.32 ശ​ത​മാ​നം ഇ​ടി​ഞ്ഞു. 52 ആ​ഴ്ച​യി​ലെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കാണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ഓ​ഹ​രി എ​ത്തി​യ​ത്. ക്ലോസിംഗിൽ അഞ്ചു ശതമാനത്തിലെത്തി.

National

മുകേഷ് നായക് രാജിവച്ചു; സ്വീകരിക്കാതെ മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വം

ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് മു​​​​കേ​​​​ഷ് നാ​​​​യ​​​​ക് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്ന് രാ​​​​ജി​​​​വ​​​​ച്ചു.

പു​​​​തി​​യ ​​നേ​​​​തൃ​​​​ത്വ​​​​ത്തെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ടാ​​​​ല​​​​ന്‍റ് ഹ​​​​ണ്ട് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പ​​രി​​പാ​​ടി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ നേ​​താ​​വ് രാ​​ജി​​വ​​ച്ച​​ത് സം​​ഘ​​ട​​ന​​യെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

രാ​​​​ജി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ജി​​​​തു പ​​​​ട്‌​​​​വാ​​​​രി ത​​​​യ്യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലെ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​ണ് അ​​ധ്യ​​ക്ഷ​​ന്‍റേ​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.

International

നേ​പ്പാ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​ച്ചു

 

കാ​ഠ്മ​ണ്ഡു: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് നേ​പ്പാ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജി​വ​ച്ചു. മ​ന്ത്രി ര​മേ​ശ് ലെ​ഖാ​ക് ആ​ണ് രാ​ജി​വ​ച്ച​ത്.

അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​ൽ മ​ര​ണം 19 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ സു​ര​ക്ഷ​യു​ടെ പേ​ര് പ​റ​ഞ്ഞ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

സ​ർ​ക്കാ​ർ അ​ഴി​മ​തി മ​റ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വ​തി യു​വാ​ക്ക​ളു​ടെ പ്ര​ക്ഷോ​ഭം.​സ​മ​ര​ക്കാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് 19 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് യു​വാ​ക്ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്കും വെ​ടി​വ​യ്പി​ലും ക​ലാ​ശി​ച്ച​ത്.

Latest News

Corehub Up